ചൊറിയണം
Kodithoova or climbing Nettile
Kingdom :Plantae
Family: Euphorbiaceae
Genus: Tragia
Species:T. involucrata
Binomial name : Tragia involucrata
പറമ്പിലും വീട്ടുമുറ്റത്തും വളരുന്ന പല ചെടികളും വാസ്തവത്തില്‍ പല വിധ രോഗങ്ങൾക്കുമുള്ള ശാശ്വത പരിഹാരമായിരിക്കും.
വൈദ്യശാസ്ത്രം ഇത്രയൊന്നും വളരാതിരുന്ന കാലത്ത് പറമ്പിലെ ചെടികളാൽ രോഗസൗഖ്യം നേടിത്തന്ന നാട്ടുവൈദ്യന്മാരുടെ ഒരു പാരമ്പര്യം നമുക്കുണ്ടായിരുന്നു.
നമ്മൾ പറിച്ചു കളയുന്ന പല ചെടികളും പലതരം രോഗങ്ങള്‍ക്കും , ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള - പ്രകൃതിദത്തമായ ഒറ്റമൂലികളാണെന്നുള്ളുതാണ് സത്യം, അത്തരത്തിൽ ഉള്ള ഒരു സസ്യമാണ് "കൊടിത്തൂവ"
കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും വളരാൻ കഴിയുന്ന ഒരു നിത്യഹരിത ഔഷധ സസ്യമാണ്. കൊടിത്തൂവ,
ട്രാജിയ ഇൻവോലുക്രാറ്റ, എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന കൊടിത്തുവ,
ഇംഗ്ലീഷിൽ "Climbing nettle", എന്നോ 'നെറ്റിൽ 'എന്നോ
എന്നറിയപ്പെടുന്നു.
ആയുർവേദത്തിൽ ഇതിനെ തൊട്ടാൽ ചൊറിയുന്നത് എന്നർത്ഥത്തിൽ "ദുസ്പർശ" എന്നു വിളിക്കുന്നു.
ചില സംസ്ഥാനങ്ങളിൽ "ധന്വയാസം" എന്ന സസ്യമാണ് ദുസ്പർശ എന്ന പേരിൽ അറിയപ്പെടുന്നതും ഉപയോഗിക്കുന്നതും.
ഇതിനെ കേരളത്തിൽ പൊതുവേ "ചൊറിയണം" എന്നാണ് വിളിക്കപ്പെടുന്നത് , കൂടാതെ
ആനക്കൊടിത്തൂവ, കടിത്തുമ്പ, കൊടുത്ത , കുപ്പത്തുമ്പ, എന്നിങ്ങനെ നിരവധി പേരുകള്‍ ഇതിന് ഉണ്ട്,
കുറ്റിച്ചെടിയായോ വള്ളിച്ചെടിയായോ ഒന്നോ അതിൽകൂടുതലോ ശാഖകളും,സസ്യത്തിലുടനീളം രോമങ്ങളുമായി ഇത് വളരുന്നു.
മനുഷ്യരുടെ കടന്നുകയറ്റത്താൽ നാമാവശേഷമായിട്ടുള്ള ഈ സസ്യം, ഇപ്പോൾ വളരെ അപൂർവ്വമായി മാത്രമേ നാട്ടിൽ പുറങ്ങളിൽ കാണാൻ കഴിയൂ.
ഇതിൻ്റെ ഇലകൾ ഏകാന്തരവും, രൂപത്തിലും, ആകൃതിയിലും വ്യത്യാസമുള്ളതും പല്ലുകൾ പോലെ അരികുകളോടുള്ളതുമാണു്.
ഒരു ചെടിയിൽ തന്നെ ആൺപൂക്കളും - പെൺ പൂക്കളും പ്രത്യേകം വിരിയുന്നു.. പൂക്കൾ ദളങ്ങളില്ലാത്തവയും വളരെ ചെറുതുമാണ്,
ഫലങ്ങൾ വെള്ള നിറത്തിൽ ചെറിയക്യാപ്സ്യൂൾ രൂപത്തിലും, വിത്തുകൾ ഗോളാകാരത്തിലും കാണപ്പെടുന്നു.
കൊടിത്തൂവയുടെ ഇലകൾ ശരീരത്തിൽ സ്പർശിച്ചാൽ അസഹനീയമായ ചൊറിച്ചിൽ ഉണ്ടാകുന്നു.
അതിനാൽ കൈകൾ നന്നായി നനച്ചതിനു ശേഷം ഇലകൾ അടർത്തുകയോ, ഗ്ലൗസ് ഉപയോഗിച്ചു പറിക്കുകയോ ചെയ്യാം.
ഇതിൻ്റെ വേര് ഇല പൂക്കൾ തണ്ട് തുടങ്ങി സമൂലം ഔഷധ യോഗ്യമാണ്.
ഇലകൾ 10 മിനിറ്റ് നേരം ചൂടുവെള്ളത്തിൽ ഇട്ടിരുന്നാൽ ചൊറിച്ചിൽ മാറിക്കിട്ടും,
വളരെ ഔഷധ പ്രാധാന്യമുള്ള കൊടിത്തുവ,
ശരീരത്തില്‍ അടിഞ്ഞു കൂടുന്ന ടോക്‌സിനുകളെ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഒന്നാണ് .
കർക്കിടക മാസ ഔഷധങ്ങളിലും, പത്തില തോരനിലും കൊടിത്തൂവ പ്രാധാന്യമർഹിക്കുന്നു..
ആരോഗ്യഗുണങ്ങള്‍ ഏറെയുള്ളതിനാൽ ആയുര്‍വേദത്തിലേ നിരവധി ഔഷധങ്ങളിൽ ഉപയോഗിക്കുന്നു.
ഇതിൻ്റെ ഇലയിട്ട് തിളപ്പിച്ച വെള്ളം നെറ്റില്‍ ടീ എന്നറിയപ്പെടുന്നു.
ഒരു ഗ്ലാസ്സ് വെള്ളത്തിൽ ഒന്നോ രണ്ടോ ഇലയിട്ട് , തിളപ്പിച്ച് , നെറ്റിൽ ടീ തയ്യാറാക്കാം.
പൊതുവെ അറിയപ്പെടുന്ന പലതരം അസുഖങ്ങള്‍ക്കും ആശ്വാസം നൽകാൻ കഴിവുള്ള ഒരു ഒറ്റമൂലിയാണ്.നെറ്റില്‍ ടീ,
പുറത്തു നിന്നുള്ള പല തരം ഭക്ഷ്യവസ്തുക്കളിലൂടെയും , ലഹരി വസ്തുക്കളുടെ ഉപയോഗത്തിലൂടെയും
മനുഷ്യ ശരീരത്തിൽ ടോക്സിനുകൾ അടിഞ്ഞുകൂടാൻ കാരണമാകുന്നു. ഇത് ചർമ്മ രോഗങ്ങൾക്കും മറ്റു പല തരം, രക്ത സംബന്ധമായ രോഗങ്ങൾക്കുമുള്ള കാരണമാകാം.
രക്തശുദ്ധി വരുത്തി രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും, ശരീരത്തിലെ
ടോക്‌സിനെ പുറന്തള്ളി
ത്വക്ക് രോഗങ്ങൾ ശമിപ്പിക്കുകയും, ചെയ്യുന്നു.
യൂറിനറി ഇന്‍ഫെക്ഷന്‍, മൂത്രത്തില്‍ കല്ല്,അലര്‍ജി, തുടങ്ങിയവയ്ക്കും
സ്ത്രീകളിലെ ക്യത്യമല്ലാത്ത ആർത്തവും അതിനോട് അനുബന്ധമായ വേദനയ്ക്കും നെറ്റിൽ ടീ വളരെയേറെ ഗുണകരമായ ഒരു ഒറ്റമൂലിയാണ്.
പൊട്ടാസ്യം, അയേണ്‍, ഫോസ്ഫറസ്, വിറ്റമിന്‍ സി, വിറ്റമിൻ എ, ക്ലോറോഫില്‍ എന്നിവയടങ്ങിയ ഇത്
മുടികൊഴിച്ചില്‍ അകറ്റാൻ സഹായിക്കുന്നു.
അയൺ സമ്പുഷ്ടമായതിനാൽ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിച്ച് വിളർച്ച ഇല്ലാതാക്കുന്നു.
കാത്സ്യം സന്ധിവേദനയ്ക്ക് ആശ്വാസം നൽകുന്നു.
ശരിരത്തി നാവിശ്യമില്ലാത്ത കൊളസ്ട്രോൾ കുറച്ച് അമിതവണ്ണം കുറയ്ക്കാനും, പാൻക്രിയാസിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും
പ്രമേഹത്തിനെ നിയന്ത്രിക്കാനും വളരെ ഗുണ പ്രധമായ ഒരു സസ്യമാണ് കൊടിത്തൂവ.
കൂടാതെ ഒരു ഇലക്കറിയായും ഇതിനെ പ്രയോജനപ്പെടുത്താം,
വളരെയെറെ ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ചൊറിയണം അഥവാ കൊടിത്തൂവ
സംരക്ഷിക്കപ്പെടേണ്ട ഒന്നാണ്.
ഔഷധ പ്രയോഗങ്ങൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ചെയ്യുക.
ഒരു തൈ നടൂ... പ്രകൃതിയെ സംരക്ഷിക്കു...
Thanks for Watching
Please Subscribe
Aimas Plants World YouTube Video
0 Comments
Thanks for your support