Mangos - All You Need To Know About Verieties of Mango 

Mangos,-All-You-Need-To Know-About-Verieties-of-Mango

പഴങ്ങളിലെ രാജാവാണ് മാങ്ങ 

വിവിധ തരം മാമ്പഴം നമ്മുടെ നാട്ടിൽ സുലഭമാണ്. എന്നാൽ ഏതെല്ലാം  തരം മാവുകൾ നമ്മുടെ നാട്ടിൽ ഉണ്ടെന്നറിയണ്ടേ?.

കേരളീയർക്ക് സുപരിചിതമായ മാവു കളാണ് കിളിച്ചുണ്ടൻ, മൂവാണ്ടൻ , കപ്പമാങ്ങ, തേൻ വരിക്ക, നാട്ടുമാങ്ങാ , തുടങ്ങിയവ.

ഈ മാവുകളെല്ലാം കാഴ്ചയിൽ ഏകദേശം ഒരു പോലെ തോന്നുമെങ്കിലും, മാമ്പഴത്തിന്റെ ആ കൃതിയും രുചിയും തികച്ചും വ്യത്യസ്ഥമായിരിക്കും.

ഒട്ടുമാവ് എന്നത് നമുക്ക് വളരെ സുപരിചിതമായ പേരാണ് , ഗ്രാഫ്റ്റിംഗിലൂടെ വളർത്തിയെടുക്കുന്ന സങ്കരയിനമാണ് ഒട്ടുമാവ്.

വളരെ കുറഞ്ഞ കാലത്തിനുള്ളിൽ വളരെ കൂടുതൽ ഫലങ്ങൾ ലഭ്യമാക്കാൻ ഒട്ടുമാവുകൾക്ക് കഴിയും.

നമ്മുടെ രാജ്യത്ത് ആദ്യമായി ലഭ്യമാക്കിയ ഒട്ടുമാങ്ങയിനം മൽഗോവ യാണ്.

ലോകത്ത് ഏറ്റവുമധികം മാവുകൾ ഉള്ളത് ഇന്ത്യയിലും, മ്യാൻമാറിലും, ബ്രസീലിലുമാണ്.

അതിൽ ഏറ്റവും കൂടുതൽ മാങ്ങ ഉത്‌പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്‌. മൊത്തം മാങ്ങ ഉത്പാദനത്തിന്റെ 80 ശതമാനത്തിലേറേ ഇന്ത്യയുടെ സംഭാവനയാണ്‌. 

Mangos-All-You-Need-To-Know-About-Verieties-of-Mangos

മാവ് എന്ന വൃക്ഷത്തിന്റെ ജന്മദേശത്തേക്കുറിച്ച് പല അഭിപ്രായങ്ങളും നിലവിലുണ്ടെങ്കിലും ദക്ഷിണ ഏഷ്യയിലാണ് മാവ് ജന്മം കൊണ്ടത് എന്ന് കൂടുതൽ ചരിത്രകാരന്മാരും വിശ്വസിക്കുന്നു. പ്രത്യേകിച്ചും പുരാതന കിഴക്കേ ഇന്ത്യയിൽ ബർമ്മയും ആൻഡമാൻ ദ്വീപുകളിലും ആയിരിക്കണം ഇത് ജന്മം കൊണ്ടത് എന്നാണ് കരുതുന്നത്. 

ബുദ്ധസന്യാസിമാർ വഴി  മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ബി.സി. നാലാം നൂറ്റാണ്ടോടുകൂടി എത്തിച്ചു എന്ന് കരുതപ്പെടുന്നു. 

പത്താം നൂറ്റാണ്ടോടുകൂടി പേർഷ്യക്കാർ വഴി മാവും മാമ്പഴവും കിഴക്കൻ ആഫ്രിക്കയിൽ എത്തി. അതിനു ശേഷം പതിനാറാം നൂറ്റാണ്ടോടുകൂടി പോർച്ചുഗീസ് സഞ്ചാരികൾ തെക്കേ ആഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിലും എത്തിച്ചു. 

ബ്രസീലിൽ നിന്നും വെസ്റ്റിൻഡിസിലെ ബാർബഡോസിൽ 1742 ലും ഡൊമിനിക്കൻ റിപ്പബ്ലിക്കിലും മാവ് കൃഷി ആരംഭിച്ചു. അതിനു ശേഷം 1782-ൽ ജമൈക്ക, 19-ആം നൂറ്റാണ്ടോടുകൂടി ഫിലിപ്പൈൻസിലും മാവ് വ്യാപിച്ചു. 

വെസ്റ്റ് ഇൻഡിസ്, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ നിന്നും മാവ് മെക്സിക്കോയിലെത്തുകയും അവിടെ നിന്നും 1833-ൽ അമേരിക്കയിലെ ഫ്ലോറിഡയിലേയ്ക്ക് എത്തുകയും ചെയ്തു.

പൊതുവേ എല്ലാതരം കാലാവസ്ഥയിലും വളരുന്ന മാവ് നല്ല ഈർപ്പമുള്ള മണ്ണും തണലുമുള്ള സ്ഥലങ്ങളിൽ നന്നായി വളരുന്നു.

ഇന്ത്യയുടെ ദേശീയ ഫലമാണ് മാങ്ങ , ഇന്ത്യയെ കൂടാതെ പാകിസ്താന്റെയും ദേശീയ ഫലമാണ്‌ മാങ്ങ.

പഴങ്ങളിലെ രാജാവാണ് മാങ്ങ എന്ന് പറയാറുണ്ട്. മാങ്ങകളിലെ തന്നെ ഏറ്റവും പ്രസിദ്ധമായത് കിങ്ങ് അൽഫോൺസോ എന്ന മാമ്പഴമാണ്.

കേരളത്തിൽ മാവ് കൃഷി വ്യാപകമല്ലെങ്കിലും, തമിഴ്നാട്ടിലും കർണ്ണാടകത്തിലും ബീഹാറിലും വളരെയധികം കൃഷി ചെയ്യപ്പെടുന്നുണ്ട്.

മലയാളികൾക്ക് പ്രിയങ്കരമാണ്‌. മാമ്പഴം വളരെ സ്വാദുള്ള ഭക്ഷണമാണ്‌. 18 നൂറ്റാണ്ടിനു മുൻപ് കേരളം സന്ദർശിച്ചിട്ടുള്ള വിദേശസഞ്ചാരികൾ പലരും മാമ്പഴത്തെ ലോകത്തിലെ ഏറ്റവും സ്വാദുള്ള ഫലമായി പുകഴ്ത്തിയിട്ടുണ്ട്.

ഇന്ത്യ സന്ദർശിച്ചിട്ടുള്ള പല വിദേശസഞ്ചാരികളുടേയും യാത്രാഗ്രന്ഥങ്ങളിൽ മാവിനെ പറ്റിയുള്ള വിവരണങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 

ബുദ്ധമതഗ്രന്ഥമായ അമരകോശത്തിൽ മാങ്ങയെക്കുറിച്ച് നിരവധി പരാമർശങ്ങൾ ഉണ്ട്. രാമായണത്തിലും മഹാഭാരതത്തിലും കാടുപോലെ വളർന്ന മാന്തോപ്പുകളെ വിവരിക്കുന്നുണ്ട്. കാളിദാസ കൃതികളിലും മാവിനെപ്പറ്റിയുള്ള വിവരണം കാണാം.

 ക്രിസ്തുവിന്‌ വളരെ മുമ്പ് എഴുതപ്പെട്ടത് എന്ന് കരുതുന്ന ആയുർ‌വേദ ഗ്രന്ഥമായ ചരകസംഹിതയിലും സുശ്രുതസംഹിതയിലും മാവിന്റെ ഔഷധഗുണത്തെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നു. ക്രി.മു. 150 വർഷങ്ങളിൽ നിർമ്മിച്ചവയെന്ന് കരുതപ്പെടുന്ന സാഞ്ചിയിലെ സ്തൂപങ്ങളിൽ മാവിന്റേയും മാമ്പഴത്തിന്റേയും വിവിധഭാഗങ്ങൾ കൊത്തുപണി ചെയ്തു വച്ചിട്ടുണ്ട്. അജന്തയിലും എല്ലോറയിലും മാവിൻറെ ചിത്രങ്ങൾ കാണാം.

Mangifera indica എന്നശാസ്ത്രനാമത്തിൽ മാവ് അറിയപ്പെടുന്നു.

ദീർഘകാലം നിലനിൽക്കുന്ന ഒരു നിത്യഹരിത വൃക്ഷമാണ് മാവ്. ഏകദേശം 10 മീറ്ററോളം പൊക്കത്തിൽ അനവധി ശാഖോപശാഖകളായി പടർന്ന് വളരുന്ന ഒരു സസ്യം കൂടിയാണിത്.

 സാധാരണയായി കറുത്തതും തവിട്ടു നിറം കലർന്നതും ബ്രൗൺ കലർന്നതുമായ നിറങ്ങളിൽ കാണപ്പെടുന്ന ഇതിന്റെ തായ്ത്തടി ഏറെക്കുറെ നേരെ വളരുന്നതായി കാണപ്പെടുന്നു.

 മരത്തിന്റെ തൊലി ചില കാലങ്ങളിൽ വിണ്ടുകീറി അടർന്നു വീഴാറുണ്ട്. ഇങ്ങനെ ഇളകുന്ന തൊലിയിൽ ബ്രൗൺ നിറത്തിലോ മഞ്ഞ കലർന്ന ബ്രൗൺ നിറത്തിലോ പശ ഉണ്ടാകുന്നു. മരത്തിന്റെ തൊലിയിൽ ടാനിക് അമ്ലത്തിനു പുറമേ 78% റേസിനും 15% പശയും അടങ്ങിയിരിക്കുന്നു.

ഇലകൾ മൂടിയ വൃക്ഷത്തിന്റെ മുകൾ ഭാഗം ഏകദേശം വൃത്താകൃതിയിലായിരിക്കും കാണപ്പെടുക. ഇടവിട്ടുണ്ടാകുന്ന തളിർപ്പുകൾ വഴിയാണ് ഈ സസ്യം വളർച്ച പ്രാപിക്കുന്നത്. തളിരിലകൾക്ക് ചെമ്പ് നിറമായിരിക്കും. ഇലകൾക്ക് പാകമാകുന്നതോടെ ചെമ്പുനിറം മാറി പച്ച നിറമായിരിക്കും. ഇലകളിൽ 'മാർജിഫെറിൻ' എന്ന രാസവസ്തു അടങ്ങിയിരിക്കുന്നു. ഇലകളൂടെ ആകൃതിയും വലിപ്പവും വ്യത്യസ്തമായിരിക്കും. ഏകദേശം ഒരു വർഷത്തോളം ഒരു ഇല മരത്തിൽ നിലനിൽക്കും. അതിനു ശേഷം മഞ്ഞ നിറമാകുകയും പൊഴിഞ്ഞ് പോകുകയും ചെയ്യുന്നു.

മാവിന്റെ ഇനവും അത് വളരുന്ന കാലാവസ്ഥയുടേയും സ്വാധീനത്തിലാണ് പൂക്കൾ ഉണ്ടാകുന്നത്. പൂക്കൾ സാധാരണയായി ചില്ലകളുടെ അഗ്രഭാഗത്തായി സ്തൂപാകൃതിയിൽ ഉണ്ടാകുന്നു. ഏകദേശം 45 സെന്റീമീറ്ററോളം നീളത്തിൽ ഉണ്ടാകുന്ന പൂങ്കുലകൾക്ക് 500 മുതൽ 6000 വരെ പൂക്കൾ ഉണ്ടാകാം. മാവിന്റെ തനതായ സ്വഭാവം അനുസരിച്ച് ഈ പൂക്കളിൽ ഏകദേശം 65-70 % പൂക്കളും ദ്വിലിംഗ പുഷ്പങ്ങളായിരിക്കാം. ബാക്കിയുള്ളത് ആൺ പൂക്കളും ആയിരിക്കും. ദ്വിലിംഗപുഷ്പങ്ങൾ കൂടുതലുള്ള മാവുകളീൽ കായ്ഫലം കൂടുതലായി കാണപ്പെടുന്നു. മാമ്പൂക്കൽ വിടരുന്നത് രാവിലെ ആറ് മണിമുതൽ വൈകുന്നേരം വരെയാണ്. ഒരു പൂവ് പൂർണ്ണമായും വിരിയാൻ ഏകദേശം 1 മണിക്കൂർ വരെ സമയം എടുക്കാറുണ്ട്.

മാമ്പശ്യം സസ്യശാസ്ത്രപരമായി 'ഡ്രൂപ്പ്' (Drupe) എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ആകൃതി, വലിപ്പം, നിറം, തൊലിയുടെ പ്രത്യേകത, അകക്കാമ്പിന്റെ നിറം, അകക്കാമ്പിന്റെ കട്ടി, ചാറിന്റെ അളവ്, നാര്, മധുരം, ഗന്ധം എന്നിങ്ങനെ വ്യത്യസ്ത ഇനങ്ങളിൽ മാവ് കാണപ്പെടുന്നു.

 അകക്കാമ്പിനകത്തായി കട്ടിയുള്ള ആവരണത്താൽ പൊതിഞ്ഞ് ഒരു വിത്ത് കാണപ്പെടുന്നു. എങ്കിലും, കേരളത്തിലെ ചില നാടൻ മാവുകളിൽ കണ്ടുവരുന്ന ഒരു പ്രത്യേകതയാണ് ബഹുഭ്രൂണത, ഇത്തരം മാവുകളുടെ വിത്തിൽ നിന്നും ഒന്നിലധികം തൈകൾ ഉണ്ടാകുന്നു.അതിൽ ഒരു  തൈ മാത്രമാണ് പ്രത്യുത്പാദനം വഴി ഉണ്ടാകുന്നത്. ബാക്കിയുള്ളവ അണ്ഡാശയത്തിലെ ചില കോശങ്ങൾ വികസിച്ച് ഉണ്ടാകുന്നവയുമാണ്.

 സാധാരണയായി ഇത്തരം വിത്തുകളിൽ നിന്നും പ്രത്യുത്പാദനം വഴി ഉണ്ടാകുന്ന തൈകൾ നശിച്ചു പോകാറുണ്ട്. അവശേഷിക്കുന്ന തൈകൾ അലൈംഗികളായിരിക്കുകയും ചെയ്യും. കുരുവിൽ നിന്നും ഉണ്ടാകുന്ന ചെടികൾ ഏകദേശം നൂറോളം വർഷം നിലനിൽക്കുമ്പോൾ; കായിക പ്രജനനമാർഗ്ഗത്തിലൂടെ രൂപപ്പെടുത്തുന്ന സസ്യങ്ങൾ ശരാശരി എൺപത് വർഷം വരെ നിലനിൽക്കുന്നു.

വിത്തുമുളച്ച് ഉണ്ടായ തൈകൾ ആയിരുന്നു ആദ്യകാലങ്ങളിൽ കൃഷിചെയ്തിരുന്നത്. പക്ഷേ, അങ്ങനെയുണ്ടാകുന്ന തൈകളിൽ കൂടുതലും മാതൃവൃക്ഷത്തിന്റെ ഗുണഗണങ്ങൾ ഇല്ലാത്തവയായിരിക്കാം. 

അങ്ങനെയുള്ള തൈകളിൽ മാതൃഗുണമുള്ള വൃക്ഷങ്ങളുടെ ശിഖരം ഒട്ടിച്ച് എടുക്കുകയാണ് വ്യാവസായികമായി മാങ്ങയുത്പാദനം ലക്ഷ്യമിട്ടുള്ള കൃഷിയിടങ്ങൾക്ക് അനുയോജ്യം. ഇങ്ങനെ ഒട്ടിച്ചെടുക്കുന്ന തൈകളേ ഗ്രാഫ്റ്റ് (grafting) തൈകൾ അല്ലെങ്കിൽ ഒട്ടു തൈകൾ എന്നു പറയുന്നു. 

ഒട്ടുതൈകൾ ഉണ്ടാക്കുന്നതിനായി നല്ല വലിപ്പവും ആരോഗ്യവുമുള്ള വിത്തുകൾ മുളപ്പിച്ച് സ്റ്റോക്ക് ഉണ്ടാക്കുന്നു. സ്റ്റോക്കിനായി തിരഞ്ഞെടുക്കുന്ന തൈകൾക്ക് നല്ല ആരോഗ്യവും വളവില്ലാത്ത തണ്ടും ഉണ്ടായിരിക്കണം.

Watch more videos >>>>